അ​ന​ധി​കൃ​ത നി​ർ​മാ​ണം ത​ട​യ​ണം
Sunday, July 7, 2024 4:22 AM IST
മാ​ന്നാ​ർ: അ​ന​ധി​കൃ​ത നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ലെ​ൻ​സ്ഫെ​ഡ് ജി​ല്ലാ പ്ര​വ​ർ​ത്ത​ക​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. മാ​വേ​ലി​ക്ക​ര ത​ഴ​ക്ക​ര​യി​ൽ നി​ർ​മാ​ണത്തൊ​ഴി​ലാ​ളി​ക​ളു​ടെ ജീ​വ​നെ​ടു​ത്ത അ​പ​ക​ടം അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​മൂ​ല​മാണെന്നും അം​ഗീ​കൃ​ത ലൈ​സ​ൻ​സി​ക​ളു​ടെ സ​ഹാ​യ​മി​ല്ലാ​തെ ന​ട​ക്കു​ന്ന അ​ന​ധി​കൃ​ത നി​ർ​മാ​ണ​ങ്ങ​ളാ​ണ് അ​പ​ക​ട​ങ്ങ​ൾ​ക്ക് വ​ഴി​വ​യ്ക്കു​ന്ന​തെ​ന്ന് ലെ​ൻ​സ്ഫെ​ഡ് ആ​ല​പ്പു​ഴ ജി​ല്ലാ ക​മ്മി​റ്റി ആ​രോ​പി​ച്ചു.

ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽനി​ന്ന് അ​നു​മ​തി വാ​ങ്ങി​യ​ ശേ​ഷം ലൈ​സ​ൻ​സി​ക​ളു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ന​ട​ക്കേ​ണ്ട നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ന​ധി​കൃ​ത ക​രാ​റു​കാ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ന​ട​ക്കു​ന്ന​ത് വ​ലി​യ അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യി​ത്തീ​രു​ന്നു. അ​ന​ധി​കൃ​ത നി​ർ​മാ​ണ​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന നി​ല​പാ​ടിൽനി​ന്ന്അ​ധി​കാ​രി​ക​ൾ പി​ന്മാ​റ​ണ​മെ​ന്നും അം​ഗീ​കൃ​ത ലൈ​സ​ൻ​സി​ക​ളു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ത​ന്നെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്ത​ണ​മെ​ന്നും ലെ​ൻ​സ്ഫെ​ഡ് ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​ആ​ർ. പ്ര​ദീ​പി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗം സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എ. ​പ്ര​ദീ​പ്കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.