29 ലിറ്റർ വിദേശമദ്യം പിടികൂടി
1458409
Wednesday, October 2, 2024 7:23 AM IST
ഹരിപ്പാട്: അനധികൃത വിൽപ്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ചിരുന്ന 29 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യവുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. പള്ളിപ്പാട് നീണ്ടൂർ മുറിയിൽ തണ്ടാൻവിള വീട്ടിൽ ശിവപ്രകാശാണ് പിടിയിലായത്. വീട്ടിനുള്ളിലും സ്കൂട്ടറിലും ഒളിപ്പിച്ച നിലയിലാണ് മദ്യം കണ്ടെത്തിയത്.
കാർത്തികപ്പള്ളി എക്സൈസ് റേഞ്ച് ഇൻസ്പെക്ടറുടെ നിർദേശാനുസരണം പ്രിവന്റീവ് ഓഫീസർ രാജേഷിന്റെ നേതൃത്വത്തിൽ ഓഫീസർമാരായ ടോണി, ജിയേഷ്, ആകാശ് നാരായണൻ, ധനലക്ഷ്മി, ഡ്രൈവർ റിയാസ് എന്നിവരുടെ സംഘമാണ് പരിശോധനയ്ക്കു നേതൃത്വം നൽകിയത്.