എ​ട​ത്വ​യി​ല്‍ ന​ദീ​തീ​ര പാ​ര്‍​ക്ക് യാ​ഥാ​ര്‍​ഥ്യമാ​കു​ന്നു; സൗ​ന്ദ​ര്യ​വ​ത്ക​ര​ണ​വു​മാ​യി ജോ​ര്‍​ജി​യ​ന്‍ സം​ഘം
Thursday, October 3, 2024 2:47 AM IST
എടത്വ: ​എ​ട​ത്വ​യി​ല്‍ ന​ദീ​തീ​ര പാ​ര്‍​ക്ക് വേ​ണ​മെ​ന്നു​ള്ള ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യ​ത്തി​നു തു​ട​ക്കം കു​റി​ച്ച് എ​ട​ത്വ ജോ​ര്‍​ജി​യ​ന്‍ സം​ഘം. ജോ​ര്‍​ജി​യ​ന്‍ സം​ഘ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഇ​ന്ന​ലെ എ​ട​ത്വ വി​ല്ലേ​ജ് ഓ​ഫീ​സി​നു പു​റ​കു​വ​ശം വൃ​ത്തി​യാ​ക്കി വൃ​ക്ഷ​തൈ​ന​ട്ടു.

വ​ര്‍​ഷ​ങ്ങ​ളാ​യി ഉ​ണ്ടാ​യി​രു​ന്ന മാ​ലി​ന്യ​ങ്ങ​ളാ​ണ് പ്ര​ദേ​ശ​ത്തുനി​ന്ന് നീ​ക്കം ചെ​യ്ത​ത്. ന​ദീ​തീ​ര പാ​ര്‍​ക്ക് വേ​ണ​മെ​ന്നു​ള്ള ദേ​ശ​വാ​സി​ക​ളു​ടെ വ​ര്‍​ഷ​ങ്ങ​ളാ​യി​ട്ടു​ള്ള ആ​വ​ശ്യ​മാ​ണ് ഇ​തോ​ടൊ​പ്പം യാ​ഥാ​ര്‍​ഥ്യമാ​കു​ന്ന​ത്. ഗ്രീ​ന്‍ ക​മ്യു​ണി​റ്റി സ്ഥാ​പ​ക​ന്‍ അ​ന്ത​രി​ച്ച ആ​ന്‍റപ്പ​ന്‍ അ​മ്പി​യാ​യ​ത്തി​ന്‍റെ സ്മ​ര​ണ നി​ല​നി​ര്‍​ത്തു​ന്ന​തി​നുവേ​ണ്ടി എ​ട​ത്വ വി​ഷ​ന്‍ 2020 എ​ന്ന പ​ദ്ധ​തി​യി​ലൂ​ടെ ന​ദീ​തീ​ര സൗ​ന്ദ​ര്യ​വ​ല്‍​ക്ക​ര​ണം തു​ട​ക്കം കു​റി​ച്ചെ​ങ്കി​ലും പി​ന്നീ​ട് പാ​തി​വ​ഴി​യി​ല്‍ ഉ​പേ​ക്ഷി​ക്കു​ക​യാ​ണ് ഉ​ണ്ടാ​യ​ത്.

എ​ന്നാ​ല്‍, എ​ട​ത്വ പ​ള്ളി​യു​ടെ ചെ​ല​വി​ല്‍ കു​രി​ശ​ടി മു​ത​ല്‍ പ​ള്ളി പാ​ലം വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ള്‍ മ​നോ​ഹ​ര​മാ​ക്കി​യി​ട്ടു​ണ്ട്. വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ​യും തീ​ര്‍​ഥാട​ക​രെ​യും ആ​ക​ര്‍​ഷ​ക​മാ​ക്കു​ന്ന നി​ല​യി​ല്‍ എ​ട​ത്വ ബോ​ട്ട് ജെ​ട്ടി മു​ത​ല്‍ പ​ള്ളി പാ​ലം വ​രെ​യു​ള്ള ന​ദീ​തീ​ര​വും എ​ട​ത്വ പാ​ല​ത്തി​ന് താ​ഴെ​യും ഇ​രു​വ​ശ​ങ്ങ​ളും സൗ​ന്ദ​ര്യ​വ​ത്കരി​ക്ക​ണ​മെ​ന്നാ​വ​ശ്യ​ത്തി​ന് വ​ര്‍​ഷ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ണ്ട്.


എ​ട​ത്വ​യി​ലെ ബോ​ട്ട് ജെ​ട്ടി ന​വീ​ക​ര​ണ​ത്തി​ന് 47 ല​ക്ഷം രൂ​പ നി​ല​വി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. എ​ട​ത്വ സെ​ന്‍റ് ജോ​ര്‍​ജ് ഫൊ​റോ​ന പ​ള്ളി, തി​രു​പ​ന​യ​നൂ​ര്‍​കാ​വ് ഭ​ഗ​വ​തി ക്ഷേ​ത്രം, ച​ക്കു​ള​ത്തു​കാ​വ് ക്ഷേ​ത്രം എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് തീ​ര്‍​ഥാട​ക​ര്‍​ക്ക് ജ​ല​മാ​ര്‍​ഗവും എ​ത്തു​ന്ന​തി​ന് എ​ട​ത്വ ബോ​ട്ട് ജെ​ട്ടി ഉ​പ​ക​രി​ക്കും.

ജോ​ര്‍​ജി​യ​ന്‍ സം​ഘം പ്ര​സി​ഡ​ന്‍റ് ബി​നോ​യി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങ് എ​ട​ത്വ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് രേ​ശ്മ ജോ​ണ്‍​സ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ക​സ​നകാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍ ജി. ​ജ​യ​ച​ന്ദ്ര​ന്‍ മു​ഖ്യ​സ​ന്ദേ​ശം ന​ല്കി. പ​ഞ്ചാ​യ​ത്ത് അം​ഗം പി.​സി. ജോ​സ​ഫ്,

ല​യ​ണ്‍​സ് ക്ല​ബ് ഓ​ഫ് എ​ട​ത്വ ടൗ​ണ്‍ പ്ര​സി​ഡന്‍റ് ഡോ. ​ജോ​ണ്‍​സ​ണ്‍ വി ​ഇ​ടി​ക്കു​ള, സെ​ക്ര​ട്ട​റി ബി​ല്‍​ബി മാ​ത്യു ക​ണ്ട​ത്തി​ല്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് വൃ​ക്ഷ​തൈ ന​ട്ടു. കെ. ​ജ​യ​ച​ന്ദ്ര​ന്‍, ജോ​ര്‍​ജി​യ​ന്‍ സം​ഘം സെ​ക്ര​ട്ട​റി കെ. ​ത​ങ്ക​ച്ച​ന്‍, കു​ഞ്ഞു​മോ​ന്‍ മു​ണ്ടു​വേ​ലി​ല്‍, റ്റോ​ബി പ​ള്ളി​പ​റ​മ്പി​ല്‍, ജോ​ജി മെ​തി​ക്ക​ളം, ബി​ജു ക​ട്ട​പ്പു​റം, ഷോ​ജി മീ​ന​ത്തേ​രി​ല്‍, റ്റി​ജോ ക​ട്ട​പ്പു​റം, ടി​സ​ണ്‍ മു​ണ്ടു​വേ​ലി​ല്‍, മാ​ര്‍​ട്ടി​ന്‍ തൈ​പ​റ​മ്പി​ല്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്കി.