മഹിള കോണ്‍ഗ്രസ് അംഗത്വ കാമ്പയിന് ജില്ലയില്‍ തുടക്കമായി
1458414
Wednesday, October 2, 2024 7:23 AM IST
ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പില്‍ വാര്‍ഡുകളിലെ പ്രവര്‍ത്തനത്തിന് മഹിളാ കോണ്‍ഗ്രസിന് കൃത്യമായ പങ്കുവഹിക്കാന്‍ കഴിയുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി എം.ജെ. ജോബ്. മഹിളാ കോണ്‍ഗ്രസ് ആലപ്പുഴ ജില്ലാതല മെമ്പര്‍ഷിപ്പ് ജില്ലാ പ്രസിഡന്റ് ബബിത ജയന് നല്കി ക്യാമ്പയിന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഓണ്‍ലൈന്‍ വഴിയാണ് മെംബര്‍ഷിപ്പ് ചേര്‍ക്കുന്നത്.
സംസ്ഥാനതലം മുതല്‍ വാര്‍ഡ്തലം വരെയുള്ള മുഴുവന്‍ പ്രവര്‍ത്തകരും അംഗത്വ വിതരണത്തില്‍ പങ്കാളികളാകും. സംസ്ഥാന ഭാരവാഹികളായ ബിന്ദു ചന്ദ്രന്, മാരിയത്ത് താജ്, ജയ സോമന്, രമ തങ്കപ്പന്, സുജാ ജോണ്‍, ഉഷ സദാനന്ദന്, ജില്ലാ ഭാരവാഹികളായ സീനത്ത് നാസര്‍, ശ്രീലത ഓമനക്കുട്ടന്, ചന്ദ്ര ഗോപിനാഥ്, ഷിത ഗോപിനാഥ്, ഉഷ അഗസ്റ്റിന്, ബീന കെ.എസ്, ആര്. ബേബി എന്നിവര്‍ പങ്കെടുത്തു.