യുവാവിനെ ആക്രമിച്ച കേസില്‍ ഒരാള്‍കൂടി പിടിയില്‍
1458411
Wednesday, October 2, 2024 7:23 AM IST
ചേര്‍ത്തല: യുവാവിനെ സംഘം ചേർന്ന് അക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ കൂടി അര്‍ത്തുങ്കല്‍ പോലീസ് പിടികൂടി. ചേർത്തല തെക്ക് പഞ്ചായത്ത് രണ്ടാം വാർഡ് തൈക്കല്‍ കൂട്ടുങ്കൽ ജോജി മാത്തൻ (32) ആണ് അറസ്റ്റിലായത്.
ഓഗസ്റ്റ് 12ന് രാത്രി പരുത്യപ്പള്ളി അമ്പലത്തിനു സമീപം തൈക്കൽ പള്ളിപ്പറമ്പിൽ ഷെറിനെ അക്രമിച്ച കേസിലെ പ്രതിയാണ് അറസ്റ്റിലായ ജോജി മാത്തൻ. തലയ്ക്കും ചെവിക്കും ഗുരുതരമായി പരിക്കേറ്റ ഷെറിൻ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ആറു പ്രതികളെ പോലീസ് നേരത്തെ പിടികൂടിയിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.