അരീപ്പറമ്പ് സംഘര്‍ഷം: ഒരാള്‍ പിടിയില്‍
1458410
Wednesday, October 2, 2024 7:23 AM IST
ചേര്‍ത്തല: അരീപ്പറമ്പിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് ഒരാളെ കൂടി അർത്തുങ്കൽ പോലീസ് അറസ്റ്റ് ചെയ്തു. ചേർത്തല തെക്ക് പഞ്ചായത്ത് 14-ാം വാർഡ് വനസ്വർഗത്ത് വെളി സെബാസ്റ്റ്യന്‍ (48) ആണ് പിടിയിലായത്. കഴിഞ്ഞ 24ന് വൈകിട്ട് അരീപ്പറമ്പ് കൈതക്കുഴി ഷാപ്പിനു സമീപമുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അർത്തുങ്കൽ പോലീസ് രജിസ്റ്റർ ചെയ്ത രണ്ട് വധശ്രമകേസുകളിലായി അറസ്റ്റിലായ മൂന്നു പേർ റിമാൻഡിലാണ്. സംഘർഷത്തിൽ രണ്ടു പേർക്കു പരിക്കുപറ്റിയിരുന്നു.