തു​റ​വൂ​ർ: കൂ​ൾ​ബാ​റി​ൽ മോ​ഷ​ണം ന​ട​ത്തി​യ പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി. വ​യ​ലാ​ർ ക​ഴു​ന്നാ​രം കോ​ള​നി​യി​ൽ സ​ഞ്ജ​യ് നി​വാ​സി​ൽ സ​ഞ്ജ​യ് (21) ആ​ണ് പ​ട്ട​ണ​ക്കാ​ട് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. പ​ട്ട​ണ​ക്കാ​ട് ബി​ഷ​പ് മൂ​ർ സ്കൂ​ളി​നു സ​മീ​പ​മു​ള്ള ക​രു​ണാ കൂ​ൾ​ബാ​റി​ലാ​ണ് ക​ഴി​ഞ്ഞദി​വ​സം മോ​ഷ​ണം ന​ട​ന്ന​ത്. 14,500 രൂ​പ​യും 3000 രൂ​പ​യു​ടെ ചോ​ക്ലേ​റ്റും 15 കു​പ്പി കോ​ള​ക​ളു​മാ​ണ് മോ​ഷ്ടി​ച്ച​ത്.

എ​സ്എ​ച്ച്ഒ കെ.​എ​സ്. ജ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലെ 40 സി​സി​റ്റി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​തി​ന്‍റെ അടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. യു​വാ​വി​ന്‍റെ പേ​രി​ൽ ചേ​ർ​ത്ത​ല, പ​ട്ട​ണ​ക്കാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ മോ​ഷ​ണ​ക്കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. സീ​നി​യ​ർ സി​പി​ഒ​മാ​രാ​യ ടി.​കെ. അ​നീ​ഷ്, എം. ​അ​രു​ൺ​കു​മാ​ർ, എ.​പി. അ​നൂ​പ്, സു​ധീ​ഷ്, പി. ​പ്ര​വീ​ൺ എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻഡ് ചെ​യ്തു.