എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം
1458412
Wednesday, October 2, 2024 7:23 AM IST
ആലപ്പുഴ: വള്ളികുന്നം കാഞ്ഞിരത്തുംമൂട്ടില്‍ എടിഎമ്മില്‍ കവര്‍ച്ചാശ്രമം. കവര്‍ച്ചയ്ക്കിടെ അലാറംമുഴങ്ങിയതോടെ മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. മുഖംമൂടി ധരിച്ച് എത്തിയ മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ എടിഎമ്മിന്റെ സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്. പോലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മോഷ്ടാവിനെ ഉടന്‍ പിടികൂടാന്‍ സാധിക്കുമെന്ന് പോലീസ് അറിയിച്ചു.