റേ​ഷ​ൻക​ട​ക​ൾ നാ​ലുദി​വ​സം അ​ട​ഞ്ഞുകി​ട​ക്കും
Friday, July 5, 2024 11:29 PM IST
മാ​ന്നാ​ർ: റേ​ഷ​ൻക​ട​ക​ൾ ഇ​ന്നുമു​ത​ൽ നാ​ലുദി​വ​സം തു​ട​ർ​ച്ച​യാ​യി അ​വ​ധി​യാ​യി​രി​ക്കും. ഇ​ന്ന് മ​ാസാ​ന്ത്യ അ​വ​ധി​യും നാ​ളെ ഞാ​യ​ർ പൊ​തു അ​വ​ധിയു​വാ​ണ്.​ തി​ങ്ക​ളും ചൊ​വ്വ​യും റേ​ഷ​ൻ ക​ട​ക​ൾ അ​ട​ച്ചി​ട്ട് ക​ട​യു​ട​മ​ക​ൾ സ​മ​ര​ത്തി​ലാ​ണ്.​ ജൂ​ൺ മാ​സ​ത്തെ റേ​ഷ​ൻ ജൂ​ലൈ അ​ഞ്ചുവ​രെ നീ​ട്ടി​യി​രു​ന്നു.​ തു​ട​ർ​ന്നുവ​രു​ന്ന ദി​വ​സം സ്റ്റോ​ക്ക് തി​ട്ട​പ്പെ​ടു​ത്തു​ന്ന​തി​നാ​യി സ​ർ​ക്കാ​ർ അ​വ​ധി ന​ൽ​കു​ന്ന​തി​നാ​ലാ​ണ് ഇ​ന്ന് അ​വ​ധി.​


വേ​ത​നം പ​രി​ഷ്ക​രി​ക്കു​ക, ക​മ്മീ​ഷ​ൻ കൂ​ട്ടു​ക, കി​റ്റ് വി​ത​ര​ണം ചെ​യ്ത തു​ക ന​ൽ​കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് തി​ങ്ക​ളും ചൊ​വ്വ​യും സ​മ​രം. ഇ​തോ​ടെ​യാ​ണ് തു​ട​ർ​ച്ച​യാ​യി നാ​ലു ദി​വ​സം റേ​ഷ​ൻക​ട​ക​ൾ അ​ട​ഞ്ഞു കി​ട​ക്കു​ന്ന​ത്. അ​തി​നാ​ൽ ജൂ​ലൈ മാ​സ​ത്തെ റേ​ഷ​ൻ വി​ത​ര​ണം 10 മു​ത​ലേ ആ​രം​ഭി​ക്കു​ക​യു​ള്ളൂ. ഇ​തുമൂ​ലം സാ​ധാ​ര​ണ​ക്കാ​ര​യ​വ​ർ അ​രി ല​ഭി​ക്കാ​തെ ബു​ദ്ധി​മു​ട്ടും.