അമ്പലപ്പുഴ: തന്റെ പൗരോഹിത്യ സുവര്‍ണജൂബിലി വര്‍ഷത്തിലെ ജന്മദിനത്തില് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഒപ്പം കേക്ക് മുറിച്ചും സമ്മാനപ്പുതപ്പുകള് നല്‍കിയും ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം.
മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പ്രഭാത ഭക്ഷണ വിതരണം മൂന്നാം വര്‍ഷം ഉദ്ഘാടനത്തിനെത്തിയപ്പോഴാണ് ബിഷപ്പിന്റെ ജന്മദിനാഘോഷവും സമ്മാന വിതരണവും ഭക്ഷണ വിതരണത്തിന് നേതൃത്വം കൊടുക്കുന്ന മദര്‍ തെരേസ കെയര്‍ ഹോം സംഘടിപ്പിച്ചത്. ചടങ്ങില്‍ നിരവധി വൈദികരും സന്യാസിനികളും പങ്കെടുത്തു.