ശബരിമലയെ പ്രക്ഷോഭവേദിയാക്കുന്നതിനോടു യോജിപ്പില്ല: രമേശ് ചെന്നിത്തല
1460831
Monday, October 14, 2024 1:57 AM IST
ഇലന്തൂര്‍: ശബരിമലയെ പ്രക്ഷോഭ വേദിയാക്കുന്നതിനോടു യോജിപ്പില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. 56 വര്‍ഷം മുമ്പ് ഉത്തരേന്ത്യയിലെ മഞ്ഞുമലയില്‍ അപകടത്തില്‍മരിച്ച സൈനികന് തോമസ് ചെറിയാന്റെ വീട് സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ എല്ലാ ഭാഗത്തുനിന്നും ശബരിമലയിലെത്തുന്ന ഭക്തരെ ബുദ്ധിമുട്ടിലാക്കുന്ന തരത്തില്‍ ദര്‍ശനം പരിമിതപ്പെടുത്തുമെന്ന മണ്ടന്‍ തീരുമാനത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഇപ്പോള്‍ത്തന്നെ ധാരാളം നിയന്ത്രണങ്ങള്‍ ശബരിമല തീര്‍ഥാടകര്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. വെര്‍ച്ച്വല്‍ ക്യൂവില്‍ ബുക്ക് ചെയ്യാന്‍ കഴിയാത്തവര്‍ക്കും ദര്‍ശനത്തിന് അവസരമുണ്ടാക്കണം.
ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിക്ക് കത്തെഴുതിയിട്ടുണ്ട്. വരുന്ന മൂന്ന് ഉപതെരഞ്ഞെടുപ്പുകളിലും യുഡിഎഫ് വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കും. സ്ഥാനാര്‍ഥികളെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ കൂടിയാലോചിച്ച് തീരുമാനിക്കുംമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.