വന്യമൃഗങ്ങളെ തടയാന്‍ എംപി, എംഎല്‍എ ഫണ്ട് വിനിയോഗിക്കണം: കേരള കോണ്‍ഗ്രസ് -എം
1460824
Monday, October 14, 2024 1:54 AM IST
കോഴഞ്ചേരി: വന്യമൃഗങ്ങള്‍ ജനവാസമേഖലകളില്‍ ഇറങ്ങുന്നത് തടയാന്‍ എംപി, എംഎല്‍എ ഫണ്ട് വിനിയോഗിക്കണമെന്ന് കേരള കോണ്‍ഗ്രസ് -എം പത്തനംതിട്ട ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു.
ഇതുമായി ബന്ധപ്പെട്ട് ആസ്തി വികസന ഫണ്ടില്‍നിന്ന് അമ്പതുലക്ഷം രൂപ അനുവദിച്ച റാന്നി എംഎല്‍എ പ്രമോദ് നാരായണനെ യോഗം അഭിനന്ദിച്ചു. ജില്ലയിലെ മറ്റ് ജനപ്രതിനിധികളും ആസ്തിവികസന ഫണ്ട്, വന്യമൃഗങ്ങളില്‍നിന്ന് ജനങ്ങളെ സംരക്ഷിക്കാന്‍ അനുവദിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ജോബ് മൈക്കിള്‍ എംഎല്‍എ യോഗം ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് സജി അലക്സ് അധ്യക്ഷത വഹിച്ചു. ഉന്നതാധികാര സമിതിയംഗം ചെറിയാന് പോളച്ചിറയ്ക്കല്‍, സംഘടനാകാര്യ ജില്ലാ ജനറല്‍ സെക്രട്ടറി ഏബ്രഹാം വാഴയില്‍, ഡോ. വര്‍ഗീസ് പേരയില്‍, ജോര്‍ജ് ഏബ്രഹാം, കുര്യന് മടക്കന്, ക്യാപ്റ്റന്‍ സി.വി. വര്‍ഗീസ്, സജു മിഖായേല്‍, സാം കുളപ്പള്ളി,
തോമസ് മാത്യു ഇടയാറന്മുള, സോമന് താമരച്ചാലില്‍, പി.കെ. ജേക്കബ്, റഷീദ് മുളന്തറ, ജേക്കബ് മാമ്മന്‍ വട്ടശേരില്‍, സാം ജോയിക്കുട്ടി, ജേക്കബ് ഇരട്ടപുളിക്കന്, ബിബിന്‍ കല്ലംപറമ്പില്‍, മാത്യു മരോട്ടിമുട്ടില്‍, ജെറി അലക്സ്, റിന്റോ തോപ്പില്‍, മായാ അനില്‍കുമാര്‍, സുമ റെജി, ജോണ്‍ വി തോമസ്, ബോബി കാക്കനാപ്പള്ളില്‍, തോമസ് മോഡി എന്നിവര്‍ പ്രസംഗിച്ചു.