പാലിയേക്കര-കാട്ടൂക്കര റോഡിന്റെ ശോചനീയാവസ്ഥ: പ്രതിഷേധ ധർണ നടത്തി
1460668
Saturday, October 12, 2024 2:22 AM IST
തിരുവല്ല: പാലിയേക്കര - കാട്ടൂക്കര റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ പ്രതിഷേധ സമരം നഗരസഭാ കവാടത്തിൽ നടത്തി. നഗരസഭ പ്രതിപക്ഷ നേതാവ് പ്രദീപ് മാമ്മൻ മാത്യു ധർണ ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ ഒരു പതിറ്റാണ്ടായി പാലിയേക്കര - കാട്ടൂക്കര റോഡ് സഞ്ചാരയോഗ്യമല്ലാതെ കിടക്കുകയാണ്. ടൗണിലെ ഗതാഗതക്കുരുക്കിൽനിന്ന് ഒഴിവാക്കി ജനങ്ങൾക്ക് എംസി റോഡിലേക്ക് എത്താൻ ഉപയോഗിക്കാവുന്ന ബൈപാസായി ഉപയോഗിക്കാവുന്ന റോഡാണിത്. ശ്യാംകുമാർ അധ്യക്ഷത വഹിച്ചു.
വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ ജോബി പി. തോമസ്, മഹേഷ് കുമാർ, പി. ജി. സുരേഷ്കുമാർ, ജോജി പി. തോമസ്, അനിൽ കുമാർ ജോൺ വർക്കി, പി.ഡി. സന്തോഷ്, എൻ.പി. ബിജു, ഐസക് സഖറിയ, പ്രദേശവാസികളെ പ്രതിനിധീകരിച്ച് സിസ്റ്റർ ആഞ്ജലീന, സിസ്റ്റർ ക്രിസ്റ്റീന, ക്ലാരമ്മ കൊച്ചിപ്പൻ മാപ്പിള, ജോയി പൗലോസ്, ജോസഫ് പെരുമാൾ തുടങ്ങിയവർ പ്രസംഗിച്ചു.