കിണറ്റില്‍ മരിച്ച നിലയില്‍
1460825
Monday, October 14, 2024 1:54 AM IST
പത്തനംതിട്ട: കുമ്പഴയില്‍ വീട്ടമ്മയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുമ്പഴ തേക്കുംമൂട്ടില്‍ ഇടപ്പുരയില്‍ സൂസമ്മ വര്‍ഗീസാണ് (49) മരിച്ചത്. ശനിയാഴ്ച രാവിലെ 7.30 ഓടെയാണ് മൃതദേഹം കാണുന്നത്. വീട്ടിലെ ജോലിക്കാരി രാവിലെ വീട്ടില്‍ എത്തി അന്വേഷിച്ചപ്പോഴാണ് സംഭവം അറിയുന്നത്. ഭര്‍ത്താവ് തോമസ് ജോഷ്വ രാജസ്ഥാനില്‍ ജോലിയാണ്. മക്കള്‍: ജെസന്‍, ജെസി.