ഇരുചക്രവാഹം ഇടിച്ച് വയോധികൻ മരിച്ചു
1461059
Tuesday, October 15, 2024 12:08 AM IST
അടൂർ: ഇരുചക്രവാഹനമിടിച്ച് കാൽ നടയാത്രികനായ വയോധികൻ മരിച്ചു. അടൂർ കോട്ടമുകളിൽ വാടകയ്ക്ക് താമസിക്കുന്ന ആലപ്പുഴ നൂറനാട് പാലമേൽ തണ്ടാനുവിള മുളംപള്ളിൽ ഫിലിപ്പ് തരകനാണ് (71) മരിച്ചത്. ഞായറാഴ്ച രാത്രി കെപി റോഡിൽ മരിയ ആശുപത്രിക്കു സമീപമായിരുന്നു അപകടം. പരിക്കേറ്റ ഫിലിപ്പ് തരകനെ അടൂർ ജനറൽ ആശുപത്രിയിലും തുടർന്ന് ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
ബൈക്ക് ഓടിച്ച പറക്കോട് സ്വദേശി ആദർശിന് ഗുരുതര പരിക്കേറ്റു. ഇദ്ദേഹത്തെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഫിലിപ്പ് തരകന്റെ ഭാര്യ: പൊന്നമ്മ. മക്കൾ: രശ്മി ഫിലിപ്പ്, റോണി ഫിലിപ്പ്. മരുമകൻ: അലക്സ്.