കോന്നി സിഎഫ്ആര്‍ഡി കോളജ്: ഭക്ഷ്യവകുപ്പ് ഇടപെടല്‍
1460823
Monday, October 14, 2024 1:54 AM IST
പത്തനംതിട്ട: സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ നിയന്ത്രണത്തിലുള്ള കോന്നിയിലെ ഫുഡ് ടെക്നോളജി കോളജിലേക്ക് പ്രിന്‍സിപ്പല്‍, അധ്യാപക നിയമനങ്ങള്‍ എത്രയും വേഗം നടത്താന്‍ നിര്‍ദേശം.
ബിരുദ കോഴ്സിലടക്കം കുട്ടികള്‍ പഠിക്കുന്ന കോളജില്‍ മൈക്രോ ബയോളജി വകുപ്പില്‍ അധ്യാപകരുണ്ടായിരുന്നില്ല. പ്രിന്‍സിപ്പല്‍ തസ്തികയും ഒഴിഞ്ഞു കിടക്കുകയാണ്. കോളജിന്റെ ശോച്യാവസ്ഥ സംബന്ധിച്ച് "ദീപിക' കഴിഞ്ഞദിവസം വാര്‍ത്ത നല്‍കിയിരുന്നു.
വിദ്യാര്‍ഥികളും വിഷയത്തില്‍ സമരത്തിലായിരുന്നു. ഇതേത്തുടര്‍ന്ന് മന്ത്രി ജി.ആര്. അനിലിന്റെ നിര്‍ദേശപ്രകാരം സിവില്‍ സപ്ലൈസ് കോര്പറേഷന് എംഡി പി.ബി. നൂഹ് കോളജും സിഎഫ്ആര്‍ഡി കാമ്പസും സന്ദര്‍ശിച്ചു.
കുട്ടികള്‍ ഉന്നയിച്ച വിഷയങ്ങള്‍ ഗൗരവത്തിലെടുത്ത് പരിഹാരമുണ്ടാക്കുമെന്ന് എംഡി പറഞ്ഞു. മൂന്നു മാസത്തിനുള്ളി ൽ കോളജിന്റെ അടിസ്ഥാന പ്രശ്നങ്ങള്‍ക്കു പരിഹാരം കാണും. കാമ്പസിലെ കാട് തെളിക്കും.
ഗുണനിലവാരമുള്ള കംപ്യൂട്ടറുകളും ആവശ്യമായ ഫര്‍ണിച്ചറുകളും ഉടന്‍ എത്തിക്കാനും പി.ബി. നൂഹ് നിര്‍ദേശിച്ചു. ജോയിന്റ് സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥനെ സിഎഫ്ആര്‍ഡി കാമ്പസിന്റെയും കോളജിന്റെയും മേല്‍നോട്ടത്തിനായി നിയമിക്കാനും തീരുമാനമായിട്ടുണ്ട്.