ജ​നാ​ധി​പ​ത്യം നി​ല​നി​ല്‍​ക്കാ​ന്‍ സ്വ​ത​ന്ത്ര മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​നം അ​നി​വാ​ര്യം: ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജ്
Monday, October 14, 2024 1:54 AM IST
പ​ത്ത​നം​തി​ട്ട: സ്വ​ത​ന്ത്ര മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ന​ത്തി​ലൂ​ടെ മാ​ത്ര​മേ രാ​ജ്യ​ത്തു ജ​നാ​ധി​പ​ത്യം പു​ല​രു​ക​യു​ള്ളൂ​വെ​ന്ന് കെ. ​ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജ് എം​പി. പ​ത്ത​നം​തി​ട്ട പ്ര​സ്‌​ക്ല​ബ് മു​ന്‍ സെ​ക്ര​ട്ട​റി ഷാ​ജി അ​ല​ക്സി​ന്‍റെ പ​തി​ന​ഞ്ചാ​മ​ത് അ​നു​സ്മ​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് കേ​ര​ള പ​ത്ര​പ്ര​വ​ര്‍​ത്ത​ക യൂ​ണി​യ​ന്‍ ജി​ല്ലാ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച യോ​ഗ​ത്തി​ല്‍ സ്മാ​ര​ക പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജ​ന​ങ്ങ​ളു​ടെ പി​ന്തു​ണ​യോ​ടെ തെ​റ്റാ​യ പ്ര​വ​ണ​ത​ക​ള്‍​ക്കെ​തി​രേ പോ​രാ​ടു​ക​യാ​ണ് മാ​ധ്യ​മ​ങ്ങ​ളു​ടെ ധ​ര്‍​മ​മെ​ന്ന് ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജ് പ​റ​ഞ്ഞു. ഭ​ര​ണാ​ധി​കാ​രി​ക​ള്‍​ക്ക് മാ​ധ്യ​മ​ങ്ങ​ളോ​ട് അ​സ​ഹി​ഷ്ണു​ത മു​മ്പെ​ങ്ങും ഇ​ല്ലാ​ത്ത​വി​ധം വ​ര്‍​ധി​ച്ചു​വ​രു​ന്നു.


ജ​ന​ങ്ങ​ളു​ടെ പ്ര​തി​ക​ര​ണ​മാ​ണ് മാ​ധ്യ​മ​ങ്ങ​ള്‍ അ​റി​യി​ക്കു​ന്ന​തെ​ന്ന ബോ​ധ്യം എ​ല്ലാ​വ​ര്‍​ക്കു​മു​ണ്ടാ​ക​ണം. മാ​ധ്യ​മ​ങ്ങ​ളാ​ക​ട്ടെ അ​വ​രു​ടെ വി​ശ്വാ​സ്യ​ത ന​ഷ്ട​പ്പെ​ടു​ത്ത​രു​തെ​ന്നും എം​പി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് ബി​ജു കു​ര്യ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​യു​ഡ​ബ്ല്യു​ജെ സം​സ്ഥാ​ന സ​മി​തി​യം​ഗം സാം ​ചെ​മ്പ​ക​ത്തി​ല്‍ ഷാ​ജി അ​ല​ക്സ് അ​നു​സ്മ​ര​ണം ന​ട​ത്തി. മു​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ബോ​ബി ഏ​ബ്ര​ഹാം, പ്ര​ഫ. ഡി.​കെ. ജോ​ണ്‍, പ്ര​സ്‌​ക്ല​ബ് സെ​ക്ര​ട്ട​റി ജി. ​വി​ശാ​ഖ​ന്‍, മു​ന്‍ സെ​ക്ര​ട്ട​റി എ. ​ബി​ജു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.