ആകുലതകളൊഴിവാക്കാന് ദൈവിക ചിന്ത വളരണം: മാര്‍ ഒസ്താത്തിയോസ്
1460829
Monday, October 14, 2024 1:54 AM IST
മഞ്ഞനിക്കര: ആകുലതകള്‍ അകറ്റുവാന്‍ ദൈവിക ചിന്ത വളരുകയും ദൈവരാജ്യ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും വേണമെന്ന് യാക്കോബായ സുറിയാനി സഭ മൈലാപ്പൂര്, യുകെ ഭദ്രാസനാധിപന്‍ ഐസക് മാര്‍ ഒസ്താത്തിയോസ് മെത്രാപ്പോലീത്ത. മഞ്ഞനിക്കര മാര്‍ ഇഗ്നാത്തിയോസ് ദയറായില്‍ അഖണ്ഡ പ്രാര്‍ഥന ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മഞ്ഞനിക്കര ദയറാതലവന്‍ ഗീവര്‍ഗീസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. ഫാ.എമില്‍ വേലിക്കകത്ത്, ഫാ. സാജന് ടി. ജോണ്‍ എന്നിവര്‍ ധ്യാനം നയിച്ചു.
ജേക്കബ് തോമസ് മാടപ്പാട്ട് കോര്‍ എപ്പിസ്കോപ്പ, ബേസില്‍ പോള്‍ റമ്പാന്, ഫാ. സാം ജി. വര്‍ഗീസ്, ഫാ. ബെൻസി മാത്യു കിഴക്കേതില്‍, ഫാ. റോബി ആര്യാട്ട്, ഫാ. ജയിംസ് തോട്ടത്തില്‍, ഫാ. ബിനില്‍ ടി. ബേബി, ഷെവലിയാര്‍ കെ.റ്റി. വര്‍ഗീസ്, എ.സി. കുറിയാക്കോസ് എന്നിവർ നേതൃത്വം നല്കി. അഖണ്ഡ പ്രാര്‍ഥന ഇന്നലെ സമാപിച്ചു.
പുലര്‍ച്ചെ മഞ്ഞനിക്കര കുരിശടിയിലേക്ക് റാസയും തുടര്‍ന്ന് ഗീവര്‍ഗീസ് മാര്‍ അത്താനാസിയോസിന്റെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും കബറിങ്കല്‍ ധൂപപ്രാര്‍ഥനയും ആശീര്‍വാദവും നേര്‍ച്ച വിളമ്പും നടന്നു.