കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ കൃ​ഷി​നാ​ശം സം​ഭ​വി​ച്ച കർഷകർക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ല്ക​ണമെന്ന്
Sunday, July 7, 2024 7:40 AM IST
മാ​ലോം: ബ​ളാ​ൽ പ​ഞ്ചാ​യ​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ കൃ​ഷി​നാ​ശം സം​ഭ​വി​ച്ച ക​ർ​ഷ​ക​ർ​ക്ക് മ​തി​യാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ല്ക​ണ​മെ​ന്നും ആ​ന​ക​ളെ സ്ഥി​ര​മാ​യി കാ​ടു​ക​യ​റ്റു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ വ​നം​വ​കു​പ്പ് സ്വീ​ക​രി​ക്ക​ണ​മെ​ന്നും വ​ള്ളി​ക്ക​ട​വ് ന്യൂ ​സ്റ്റാ​ർ സ്വാ​ശ്ര​യ​സം​ഘം പൊ​തു​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

ജോ​യ് മൈ​ക്കി​ൾ പേ​ണ്ടാ​നം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫ്രാ​ൻ​സി​സ് ചൂ​ര​നോ​ലി​ൽ, സോ​ണി മു​ണ്ട​യ്ക്ക​ൽ, മാ​ത്യു പാ​ല​പ​റ​മ്പി​ൽ, നെ​റ്റോ, ജ​ൻ​സ​ൻ ഒ​ര​പ്പു​ഴ​യ്ക്ക​ൽ, ചാ​ക്കോ കു​മ്പ​ള​ന്താ​നം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.