ലഹരിവിരുദ്ധ സംവാദ സദസ് നടത്തി
1458460
Wednesday, October 2, 2024 8:08 AM IST
പാലാവയൽ: സംസ്ഥാന വിമുക്തി മിഷൻ, എക്സൈസ് വകുപ്പ്, ഈസ്റ്റ് എളേരി പഞ്ചായത്ത്, എഡിഎസ്യു പാലാവയൽ യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പാലാവയലിൽ ലഹരിവിരുദ്ധ സംവാദ സദസ് നടത്തി. ലഹരിമുക്ത കേരളം കെട്ടിപ്പടുക്കുന്നതിൽ വിദ്യാർഥികളുടെയും യുവാക്കളുടെയും പങ്ക് എന്ന വിഷയത്തിൽ സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചു നടന്ന സംവാദം പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി ഉദ്ഘാടനം ചെയ്തു.
ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ പ്രശാന്ത് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. വിമുക്തി മെന്റർ പി. ഗോവിന്ദൻ മോഡറേറ്ററായി. പ്രിൻസിപ്പൽ ഡോ. മെൻഡലിൻ മാത്യു, മിനി തോമസ് എന്നിവർ പ്രസംഗിച്ചു. ഫാത്തിമ ആസാദ്, സഞ്ജയ് സുനിൽ, അഞ്ജൽ ബിനോയ്, സാനിറ്റ ആൻ തോമസ്, മുക്തി പ്രകാശ്, ഹന്ന മേരി ബിജോയ്, അയോണ മേരി സജി, റിയ റോസ് സന്തോഷ്, എൽസ അന്ന ബിജു, മറീന ടോജോ, ജോയൽ വിനോദ് എന്നിവർ സംവാദത്തിൽ പങ്കെടുത്തു.