ചിറ്റാരിക്കാൽ കുടുംബാരോഗ്യകേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടു
1458107
Tuesday, October 1, 2024 7:56 AM IST
ചിറ്റാരിക്കാൽ: കുടുംബാരോഗ്യ കേന്ദ്രത്തിനുവേണ്ടി കാസർഗോഡ് വികസന പാക്കേജിൽ നിന്ന് 3.45 കോടി രൂപ ചെലവിൽ നിർമിക്കുന്ന ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും പ്രവൃത്തി ഉദ്ഘാടനവും എം. രാജഗോപാലൻ എംഎൽഎ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി അധ്യക്ഷത വഹിച്ചു.
ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ.വി. രാംദാസ് മുഖ്യാതിഥിയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫിലോമിന ജോണി, സ്ഥിരം സമിതി അധ്യക്ഷരായ പ്രശാന്ത് സെബാസ്റ്റ്യൻ, കെ.കെ. മോഹനൻ, മേഴ്സി മാണി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജോസ് കുത്തിയതോട്ടിൽ, അന്നമ്മ മാത്യു, വിവിധ സംഘടനാപ്രതിനിധികളായ ജോർജ് കരിമഠം, എ.വി. ശിവദാസ്, ചെറിയാൻ മടുക്കാങ്കൽ, കുര്യാച്ചൻ പുളിക്കപ്പടവിൽ, ജോണി താന്നിക്കൽ, എൻ.കെ. ബാബു, ഡോ. ടിജോ പി. ജോയ് എന്നിവർ പ്രസംഗിച്ചു.