ശുചിത്വമിഷൻ, സ്വച്ഛ് ഭാരത് അഭിയാൻ : വഴിയോര വിശ്രമകേന്ദ്രം ഉദ്ഘാടനം ചെയ്തു
1458670
Thursday, October 3, 2024 6:15 AM IST
കടുമേനി: ശുചിത്വമിഷൻ, സ്വച്ഛ് ഭാരത് അഭിയാൻ എന്നിവയുടെ സഹകരണത്തോടെ ഈസ്റ്റ് എളേരി പഞ്ചായത്ത് കടുമേനിയിൽ നിർമിച്ച വഴിയോര വിശ്രമകേന്ദ്രം പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി ഉദ്ഘാടനം ചെയ്തു.
സ്ഥിരം സമിതി അധ്യക്ഷരായ മേഴ്സി മാണി, പ്രശാന്ത് സെബാസ്റ്റ്യൻ, അംഗങ്ങളായ സിന്ധു ടോമി, തേജസ് ഷിന്റോ, വി.ബി. ബാലചന്ദ്രൻ, അസി. എൻജിനീയർ ഷിഖിൽ, ജോർജ് കരിമഠം, ടോമി കുന്നിപറമ്പിൽ, തോമസ് മാത്യു എന്നിവർ പ്രസംഗിച്ചു.
22 ലക്ഷം രൂപ ചെലവിലാണ് നാല് ശുചിമുറികളടക്കമുള്ള വഴിയോര വിശ്രമകേന്ദ്രം നിർമിച്ചത്.