മാനവസംസ്കൃതി സംസ്ഥാനതല രാഷ്ട്രീയ ശില്പശാല കാഞ്ഞങ്ങാട്
1458908
Friday, October 4, 2024 6:52 AM IST
കാഞ്ഞങ്ങാട്: മാനവ സംസ്കൃതി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ജനാധിപത്യത്തിന്റെ ഇടങ്ങള്‍ സംസ്ഥാനതല രാഷ്ട്രീയ ശില്പശാല നാളെയും മറ്റന്നാളും പടന്നക്കാട് ഗുഡ് ഷെപ്പേര്‍ഡ് പാസ്റ്ററല്‍ സെന്ററില്‍ നടക്കും.
നാളെ രാവിലെ 10നു പ്രതിപക്ഷനേതാവ് വി.ഡി. സതീശന് ഉദ്ഘാടനം ചെയ്യുകയും ജനാധിപത്യത്തിന്റെ ബഹുസ്വരത എന്ന വിഷയത്തില്‍ പ്രസംഗിക്കുകയും ചെയ്യും. ആദ്യദിനത്തില്‍ രാവിലെ 11നു നിര്‍മിതബുദ്ധിയുടെ രാഷ്ട്രീയം-മഹേഷ് മംഗലാട്ട്, സുനില്‍ പ്രഭാകര്‍, ഉച്ചയ്ക്കു രണ്ടിന് ഉന്നതവിദ്യാഭ്യാസത്തിലെ വിദേശ കുടിയേറ്റങ്ങള്‍-ജെ.എസ്. അടൂര്‍, പ്രഫ. സജി ജേക്കബ്, മൂന്നിന് കേരളത്തിലെ സര്‍വകലാശാല വിദ്യാഭ്യാസത്തിന്റെ രാഷ്ട്രീയം-ഖാദര്‍ മാങ്ങാട്,
പ്രേമചന്ദ്രന് കീഴോത്ത്, നാലിന് അഭിപ്രായസര്‍വേകളും അഭിപ്രായരൂപീകരണങ്ങളും-ടി.വൈ. വിനോദ് കൃഷ്ണന്, ആര്. സുഭാഷ് എന്നീ സെഷനുകള്‍ നടക്കും.
ആറിനു രാവിലെ 10നു ലിംഗസമത്വ രാഷ്ട്രീയവും ട്രാന്‍സ്ജെന്‍ഡര്‍ സമൂഹങ്ങളും-കല്‍ക്കി സുബ്രഹ്മണ്യം, സുമത് ബാലചന്ദ്രന്, 11ന് അധികാര രാഷ്ട്രീയവും പാര്ശ്വവല്കൃതസമൂഹങ്ങളും-സണ്ണി എം. കപിക്കാട്, എ. പരമേശ്വരന്, 12നു പരിസ്ഥിതിരാഷ്ട്രീയവും പുനരധിവാസങ്ങളും-സി. സുനില്‍കുമാര്‍, രതീഷ് നാരായണന്, സി.ജെ. ജോര്‍ജ് എന്നീ സെഷനുകള്‍ നടക്കും.
ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കുന്ന സമാപന സമ്മേളനം എം.കെ. രാഘവന് എംപി ഉദ്ഘാടനം ചെയ്യും.
പത്രസമ്മേളനത്തില്‍ സംഘാടകസമിതി ചെയര്മാന് പി. നാരായണന്, ജനറല്‍ കണ്‍വീനര്‍ എം. അസിനാര്‍, എ.കെ. ശശിധരന്, പി.വി. രാജേഷ്, മഡിയന്‍ ഉണ്ണികൃഷ്ണന്, ഡി.എം. സുകുമാരന്‍, സിജോ അമ്പാട്ട് എന്നിവര്‍ സംബന്ധിച്ചു.