നാലാം ക്ലാസ് വിദ്യാർഥിനി പനിബാധിച്ച് മരിച്ചു
1458161
Tuesday, October 1, 2024 10:13 PM IST
ഉദുമ: പനി ബാധിച്ച് ചികിത്സയിലായിരുന്ന നാലാംക്ലാസ് വിദ്യാർഥിനി മരിച്ചു. ഉദുമ കൊക്കാലിലെ റിജേഷിന്റെയും ഗ്രീൻവുഡ്സ് സ്കൂൾ അധ്യാപിക സിതാരയുടെയും മകൾ സാത്വിക (ഒൻപത്) ആണ് മരിച്ചത്.
ഉദുമ ഗവ.എൽപി സ്കൂൾ വിദ്യാർഥിനിയായിരുന്നു.പഠനത്തിലും നൃത്തത്തിലും ചിത്രരചനയിലും മികവ് തെളിയിച്ചിരുന്നു. സഹോദരൻ: റിതുൻ.