ഭാഷാശാസ്ത്ര വിഭാഗത്തിന് ട്രാന്സ്ലേഷന് ബിസിനസ് അവാര്‍ഡ്
1458452
Wednesday, October 2, 2024 8:08 AM IST
പെരിയ: കേന്ദ്രസര്‍വകലാശാലയിലെ ഭാഷാശാസ്ത്ര വിഭാഗത്തിന് വിവര്‍ത്തന കമ്പനികളുടെ കണ്‍സോര്‍ഷ്യമായ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്റര്പ്രട്ടിംഗ്, ട്രാന്സ്ലേഷന് ആന്‍ഡ് ലോക്കലൈസേഷന്‍ ബിസിനസസിന്റെ സംവാദ് 2024 അവാര്‍ഡ്.
എംഎ പ്രോഗ്രാമിലെ ബിസിനസ് സൗഹൃദ കോഴ്സുകളുടെ ഉള്ളടക്കം പരിഗണിച്ചാണ് മികച്ച വിദ്യാഭ്യാസ സ്ഥാപനത്തിനുള്ള അവാര്‍ഡ് ലഭിച്ചത്. ഡല്‍ഹിയിലെ ഇന്ത്യന്‍ ഹാബിറ്റാറ്റ് സെന്ററില്‍ നടന്ന ചടങ്ങില്‍ അസി. പ്രഫസര്‍ ഡോ. ജി. പളനിരാജന് അവാര്‍ഡ് ഏറ്റുവാങ്ങി.