സെന്റ് പയസ് ടെൻത് കോളജിൽ റബർ ടാപ്പിംഗ് പരിശീലനം
1458904
Friday, October 4, 2024 6:52 AM IST
രാജപുരം: സെന്റ് പയസ് ടെൻത് കോളജിലെ ലൈഫ് സയൻസസ് ആൻഡ് കമ്പ്യൂട്ടേഷണൽ ബയോളജി ഡിപ്പാർട്ട്മെന്റിന്റെയും എൻഎസ്എസ് യൂണിറ്റിന്റെയും നേതൃത്വത്തിൽ റബർ ബോർഡിന്റെയും മലബാർ സോഷ്യൽ സർവീസ് സൊസൈറ്റിയുടെയും സഹകരണത്തോടെ റബർ ടാപ്പിംഗ് പരിശീലന പരിപാടി ആരംഭിച്ചു.
റബർ ബോർഡ് കാഞ്ഞങ്ങാട് റീജണൽ ഓഫീസിലെ ഡെപ്യൂട്ടി റബർ പ്രൊഡക്ഷൻ കമ്മീഷണർ ഡോ.കെ. മോഹനൻ, റബർ ഡെവലപ്മെന്റ് ഓഫീസർ അനിൽകുമാർ, മലബാർ സോഷ്യൽ സർവീസ് സൊസൈറ്റി പ്രോജക്റ്റ് മാനേജർ ഏബ്രഹാം,
റബർ ഉത്പാദകസംഘം പ്രസിഡന്റ് ഒ.ജെ. മത്തായി, പ്രിൻസിപ്പൽ ഡോ. ബിജു ജോസഫ്, ലൈഫ് സയൻസസ് വിഭാഗം മേധാവി ഡോ. ഷിജു ജേക്കബ് എന്നിവർ പ്രസംഗിച്ചു. ടി.പി രാജേഷിന്റെ നേതൃത്വത്തിൽ ആരംഭിച്ച പരിശീലനം 15നു സമാപിക്കും.