കാലിച്ചാനടുക്കം ജനകീയ ബസിൽ ഇന്നു പത്തുരൂപയ്ക്ക് കാഞ്ഞങ്ങാട് യാത്ര
1458461
Wednesday, October 2, 2024 8:08 AM IST
കാലിച്ചാനടുക്കം: കാലിച്ചാനടുക്കം ജനകീയ ബസ് സർവീസിന്റെ 21-ാം വാർഷികം പ്രമാണിച്ച് ഇന്നു കാലിച്ചാനടുക്കത്തുനിന്ന് കാഞ്ഞങ്ങാട്ടേക്കും തിരിച്ചും 50 രൂപ വീതം വരുന്ന ദൂരം 10 രൂപ ടിക്കറ്റിൽ യാത്രചെയ്യാൻ അവസരം.
ബസിന്റെ ഇന്നത്തെ ആറു ട്രിപ്പുകളിലും ഈ അവസരമുണ്ടായിരിക്കുമെന്ന് ജനകീയ വികസനസമിതി ഭാരവാഹികൾ അറിയിച്ചു. ഒരു ട്രിപ്പിൽ കാഞ്ഞങ്ങാട്ടെത്തി പിന്നീടുള്ള ട്രിപ്പുകളിലൊന്നിൽ തിരിച്ചുപോകാനും ഈ അവസരം പ്രയോജനപ്പെടുത്താം.