ടാക്സി ഡ്രൈവര്‍മാര്‍ ധര്‍ണ നടത്തി
1458906
Friday, October 4, 2024 6:52 AM IST
കാഞ്ഞങ്ങാട്: ജില്ലയില്‍ വര്‍ധിച്ചുവരുന്ന കള്ള ടാക്സികള്‍ക്കെതിരെയും അനധികൃത റെന്റ് എ കാറുകള്‍ക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കുക, ടാക്സി വാഹനങ്ങളില്‍ ജിപിഎസ് സംവിധാനം കൃത്യമായി നടപ്പിലാക്കിയിട്ടില്ലാത്ത സാഹചര്യത്തില്‍ ജിപിഎസ് റീചാര്‍ജ് തുക കുറയ്ക്കുക, കോണ്‍ട്രാക്ട് ക്യാരിയേജ് പെര്‍മിറ്റ് വാഹനങ്ങള്‍ക്ക് വരുന്ന 105 രൂപ അരിയര്‍ നിര്‍ത്തലാക്കുക,
ടാക്സി വാഹനങ്ങള്‍ക്ക് വര്‍ഷംതോറും സിഎഫ് പുതുക്കാനുള്ള ദിവസങ്ങള്‍ വെട്ടിക്കുറച്ചത് പഴയ രീതിയിലാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് കേരള ടാക്സി ഡ്രൈവേഴ്സ് ഓര്ഗനൈസേഷന് ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട് സബ് ആര്‍ടിഒ ഓഫീസിന് മുന്നില്‍ ധര്‍ണ സമരം നടത്തി.
ജില്ലാ പ്രസിഡന്റ് കെ. ഉമേഷ് ഉദ്ഘാടനം ചെയ്തു. ശശി പാണത്തൂര്‍ അധ്യക്ഷത വഹിച്ചു. വിനീഷ് തൃക്കരിപ്പൂര്‍, ടോമി ഭീമനടി, ബഷീര്‍ വെള്ളരിക്കുണ്ട്, ശ്രീധരന് ഉദുമ, കുഞ്ഞിരാമന് പാലക്കുന്ന് എന്നിവര്‍ പ്രസംഗിച്ചു. അസ്ലം കാഞ്ഞങ്ങാട് സ്വാഗതവും മോഹനന് മാണിക്കോത്ത് നന്ദിയും പറഞ്ഞു.