കുട്ടികളുടെ കായികമേള; ചന്തേര സ്കൂൾ ജേതാക്കൾ
1459138
Saturday, October 5, 2024 7:36 AM IST
പിലിക്കോട്: പഞ്ചായത്തിലെ എൽപി വിഭാഗം സ്കൂൾ വിദ്യാർഥികൾക്കായി നടത്തിയ കായികമേളയിൽ ചന്തേര ഐഐഎഎൽപി സ്കൂൾ ജേതാക്കളായി. പിലിക്കോട് ഗവ. യുപി സ്കൂൾ രണ്ടും ചന്തേര ഗവ. യുപി സ്കൂൾ മൂന്നും സ്ഥാനങ്ങൾ നേടി. കാലിക്കടവ് മൈതാനിയിൽ നടന്ന കായിക മേള കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ കെ.വി. സുജാത ഉദ്ഘാടനം ചെയ്തു. പിലിക്കോട് പഞ്ചായത്ത് പ്രസിഡന്റ് പി.പി. പ്രസന്നകുമാരി അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് എ. കൃഷ്ണൻ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ സി.വി. ചന്ദ്രമതി, വി.വി. സുലോചന, കെ.വി. വിജയൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം എം.വി. സുജാത, പഞ്ചായത്ത് അംഗങ്ങളായ പി.വി. ചന്ദ്രൻ, വി. പ്രദീപ്, എൻ. പ്രസീതകുമാരി, പി. രേഷ്ണ, പി. പ്രമീള, ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് പി.പി. അശോകൻ,
പിഇസി സെക്രട്ടറി ബാലകൃഷ്ണൻ നാറോത്ത് എന്നിവർ പ്രസംഗിച്ചു. സമാപന സമ്മേളനത്തിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. ലക്ഷ്മി സമ്മാനദാനം നിർവഹിച്ചു.