ലഹരിവിരുദ്ധ സദസ് നടത്തി
1458109
Tuesday, October 1, 2024 7:56 AM IST
പാലാവയൽ: ലഹരിവിരുദ്ധവാരത്തോടനുബന്ധിച്ച് ചിറ്റാരിക്കാൽ പോലീസിന്റെ ആഭിമുഖ്യത്തിൽ പാലാവയൽ സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളിൽ ലഹരിവിരുദ്ധ സദസും പാലാവയൽ ടൗണിൽ റാലിയും നടത്തി.
പോലീസ് ഇൻസ്പെക്ടർ വി.വി. രാജീവൻ കുട്ടികൾക്ക് ലഹരിവിരുദ്ധ സന്ദേശം നല്കി. സ്കൂൾ പ്രിൻസിപ്പൽ ഡോ. മെൻഡലിൻ മാത്യു, മുഖ്യാധ്യാപിക പി.സി. സോഫി, സിവിൽ പോലീസ് ഓഫീസർ സജയൻ എന്നിവർ പ്രസംഗിച്ചു.