തെരുവു നായ്ക്കളില്‍ പ്രതിരോധ വാക്സിനേഷന് പദ്ധതി ആരംഭിച്ചു
1458459
Wednesday, October 2, 2024 8:08 AM IST
കാസര്‍ഗോഡ്: ബേഡഡുക്ക പഞ്ചായത്തില്‍ തെരുവു നായ്ക്കളിലെ പേവിഷ ബാധ നിയന്ത്രിക്കുന്നതിനുള്ള വാക്സിനേഷന് പദ്ധതി ആരംഭിച്ചു.
ജില്ലാ ഭരണ സംവിധാനവും മൃഗസംരക്ഷണ വകുപ്പും സംയുക്തമായി നേതൃത്വം നല്കുന്ന പദ്ധതിയില്‍ ആലപ്പുഴ ജില്ലയില്‍ നിന്നും നായകളെ പിടിക്കുന്നതിന് പരിശീലനം ലഭിച്ച ആറുപേര്‍ അടങ്ങുന്ന സംഘമാണ് വാക്സിനേഷന് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
ശാസ്ത്രിയമായ നെറ്റുകളുടെ സഹായത്തോടെ, തെരുവ് നായ്ക്കളെ പിടികൂടി, അവയ്ക്ക് പ്രതിരോധ വാക്സിന് നല്കി, തിരിച്ചറിയല്‍ അടയാളമായി അവയുടെ ദേഹത്ത് സ്പ്രേ പെയിന്റ് അടിച്ച് തുറന്നു വിടുകയാണ് ചെയ്യുന്നത്. ബേഡുകക പഞ്ചായത്തില്‍ 93 നായ്ക്കളെ പ്രതിരോധ വാക്സിനേഷന് വിധേയമാക്കി.
ഒരുമാസം നായ പിടുത്തത്തില്‍ ശാസ്ത്രീയ പരിശീലനം ലഭിച്ചവരുടെ സേവനം ജില്ലയില്‍ ലഭ്യമാണ്. ജില്ലയില്‍ 13 പഞ്ചായത്തുകളിലും ഒരു നഗരസഭയിലും പദ്ധതിനടപ്പിലാക്കും. പദ്ധതി നടപ്പിലാക്കാന്‍ നിശ്ചയിച്ചിട്ടുള്ള എല്ലാ പഞ്ചായത്തുകളും നടപടികളുമായി സഹകരിക്കണമെന്ന് ജില്ല മൃഗസംരക്ഷണ ഓഫീസര്‍ അഭ്യര്‍ഥിച്ചു.