ജല്‍ശക്തി അഭിയാന്: കേന്ദ്രസംഘം സംതൃപ്തി അറിയിച്ചു
1458464
Wednesday, October 2, 2024 8:09 AM IST
കാസര്‍ഗോഡ്: ജല്‍ശക്തി അഭിയാന്റെ ഭാഗമായി ജില്ലയില്‍ ഭൂജലസംരക്ഷണത്തിനും പരിപോഷണത്തിനും ജില്ലാഭരണ സംവിധാനം നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രസംഘം സംതൃപ്തി രേഖപ്പെടുത്തി. കളക്ടറേറ്റില്നന്ന ജലശക്തി അഭിയാന് യോഗത്തിനു ശേഷം ജലശക്തി കേന്ദ്ര ഉദ്ഘാടനം ചെയ്ത കേന്ദ്ര സംഘത്തിലെ നോയ്ഡ സ്പെഷല്‍ ഇക്കണോമിക് സോണ്‍ ഡവലപ്മെന്റ് കമ്മീഷണര്‍ ബിപിന്‍ മേനോന് ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖറും സംഘവും നടത്തുന്ന പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചു.
കേന്ദ്ര പ്രതിനിധിയായ ശാസ്ത്രജ്ഞ കെ. അനീഷ, ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ തുടങ്ങിയവരും ജല്ശക്തികേന്ദ്ര ഉദ്ഘാടനത്തില്‍ പങ്കെടുത്തു. ജില്ലാ കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലയില്‍ ഭൂജല സംരക്ഷണത്തിനും ജലസ്രോതസുകളുടെ സംരക്ഷണത്തിനും ഭൂജല പരിപോഷണത്തിനും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ജലശക്തി അഭിയാന് ജില്ലാ നോഡല്‍ ഓഫീസറായ ഭൂജല വകുപ്പ് ജില്ലാ ഓഫീസര്‍ വിശദീകരിച്ചു.
ബദിയടുക്ക പഞ്ചായത്തിലെ കുഞ്ഞാര്‍ നീര്‍ത്തട വികസന പ്രവര്‍ത്തനങ്ങള്‍, പുത്തിഗെ പഞ്ചായത്തിലെ മുഗു നീര്‍ത്തട വികസന പ്രവര്‍ത്തനങ്ങള്‍, കൃഷിവകുപ്പിന്റെ സഹായത്തോടെ കര്‍ഷകനായ ബോബന് പൈവളികെ പഞ്ചായത്തിലെ കയ്യാറില്‍ സ്ഥാപിച്ച മഴവെള്ള സംഭരണി, വനം വകുപ്പ് മുളിയാര്‍, ദേലംപാടി പഞ്ചായത്തുകളില്‍ നടപ്പിലാക്കിയ വിവിധ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ എന്നിവ സന്ദര്‍ശിച്ചു.
കേന്ദ്ര സംഘത്തോടൊപ്പം ജെഎസ്എ ജില്ലാ നോഡ്ഓഫീസര് കൂടിയായ ഭൂജല വകുപ്പ് ജില്ലാ ഓഫീസര്‍ ബി. അരുണ്‍ദാസ്, അസി. എക്സിക്യുട്ടീവ് എന്‍ജിനിയര്‍ ഒ. രതീഷ്, ജൂണിയര്‍ ഹൈഡ്രോ ജിയോളജിസ്റ്റ് ഫൈസല്‍, നബാര്‍ഡ് ഡിജിഎം ഷാരോണ്‍ വാസ്, സിആര്‍ഡി പ്രതിനിധി ഡോ. സി.പി. ശശികുമാര്‍, കൃഷി വിജ്ഞാന് കേന്ദ്ര മേധാവി മനോജ്കുമാര്‍, ജലസേചന വകുപ്പ് എക്സിക്യുട്ടിവ് എന്‍ജിനിയര്‍ പി.ടി. സഞ്ജീവ്, ഹരിതകേരള മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ. ബാലകൃഷ്ണന് എന്നിവര്‍ സംബന്ധിച്ചു.