മഹാത്മജിയുടെ ഒാർമയിൽ നാടും നഗരവും
1458665
Thursday, October 3, 2024 6:15 AM IST
കാസര്‍ഗോഡ്: മഹാത്മാഗാന്ധിയുടെ 155-ാം ജന്മവാര്ഷിക ദിനത്തില്‍ ഡിസിസി ഓഫീസില്‍ നടന്ന ഗാന്ധിസ്മൃതിസംഗമം ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസല്‍ ഉദ്ഘാടനം ചെയ്തു.
ടി.കെ. സുധാകരന്, എ. ഗോവിന്ദന് നായര്‍, കെ.വി. ഗംഗാധരന്, എം.സി. പ്രഭാകരന്, ബി.പി. പ്രദീപ്കുമാര്‍, മാമുനി വിജയന്, സി.വി. ജയിംസ്, ഗീത കൃഷ്ണന്, യു.എസ്. ബാലന്, എം. രാജീവന് നമ്പ്യാര്‍, കാര്ത്തികേയന് പെരിയ, ജവാദ് പുത്തൂര്‍, എ. വാസുദേവന്‍, ദിവാകരന് കരിച്ചേരി, ജമീല അഹമ്മദ്, ജി. നാരായണന്, പി.കെ. വിനോദ് കുമാര്‍, കാട്ടുകൊച്ചി കുഞ്ഞികൃഷ്ണന് നായര്‍, ഷാജിദ് കമ്മാടം എന്നിവര്‍ പ്രസംഗിച്ചു.
പാലാവയൽ: ഗാന്ധിജയന്തി ദിനത്തിൽ പാലാവയൽ ക്രെഡിറ്റ് യൂണിയൻ പ്രവർത്തകർ പാലാവയൽ ടൗൺ ശുചീകരിച്ചു. യൂണിറ്റ് ഡയറക്ടർ ഫാ. ജോസ് മാണിക്കത്താഴെ ഉദ്ഘാടനം ചെയ്തു.ജിജി ഈരൂരിക്കൽ, ജോസ് മാളിയേക്കൽ എന്നിവർ പ്രസംഗിച്ചു. ജോൺസൻ കൊടിമരം, ഷീബ ഷാജൻ എന്നിവർ നേതൃത്വം നല്കി.
പറമ്പ: കോൺഗ്രസ് 68-ാം നമ്പർ ബൂത്തിന്റെ ഗാന്ധിജയന്തി ആഘോഷം എളേരി ബ്ലോക്ക് പ്രസിഡന്റ് ജോയ് ജോസഫ് ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് സെബാസ്റ്റ്യൻ പതാക ഉയർത്തി. എൻ.സി. മാധവൻ, മിനി ഫ്രാൻസിസ്, മധു കൊടിയംകുണ്ട്, ശ്രീധരൻ, ഉണ്ണി കുളത്തുകാട്, പി. സന്ദീപ്, സുമിത്ര, അമ്പാടി മുടന്തേൻപാറ പ്രസംഗിച്ചു.
മാലോം: കോൺഗ്രസ് ബളാൽ മണ്ഡലം 11-ാം വാർഡ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനാഘോഷത്തിൽ ഡിസിസി അംഗം എൻ.ഡി. വിൻസന്റ് പതാക ഉയർത്തി.
വാർഡ് മെംബർ ജെസി ടോമി വള്ളിക്കടവ് ടൺ പരിസരം ശുചീകരിച്ചു കൊണ്ട് സേവനവാരാഘോഷത്തിന് തുടക്കം കുറിച്ചു. സ്കറിയ കാഞ്ഞമല കെ.എ. ചാക്കോ, സെബാസ്റ്റ്യൻ കിഴക്കനാത്ത്, ഓലിക്കൽ ടോമി കിഴക്കനാത്ത്, രഘു മണ്ണൂർ, അച്ചൻകുഞ്ഞ് വെട്ടിക്കലോക്കൽ എന്നിവർ പ്രസംഗിച്ചു.
രാജപുരം: ഗന്ധിജയന്തി ദിനത്തിൽ കള്ളാർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കള്ളാറിൽ ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് എം.എം സൈമൺ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. നാരായണൻ മുഖ്യപ്രഭാഷണം നടത്തി.സജി പ്ലാച്ചേരി, ടി.പി. പ്രസന്നൻ, എ.കെ. ജയിംസ്, രാധാകൃഷ്ണൻ നായർ, സുരേഷ് കൂക്കൾ, ബേബി ജോസഫ്, ഒ.ടി. ചാക്കോ, ഗിരീഷ് നിലിമല, പി.എൽ. റോയി, രാജേഷ് പെരുമ്പള്ളി, സെന്റിമോൻ മാത്യു, ശശിധരൻ മുടക്കട്ട്, വി. സബിത എന്നിവർ പ്രസംഗിച്ചു.
ചിറ്റാരിക്കാല്‍: ഈസ്റ്റ് എളേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മഹാത്മാഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും പ്രതിജ്ഞയും നടത്തി. മണ്ഡലം പ്രസിഡന്റ് ജോർജ് കരിമഠം അധ്യക്ഷത വഹിച്ചു, ജോസഫ് മുത്തോലി, ജോസ് കുത്തിയതോട്ടിൽ, ഡൊമിനിക്, സെബാസ്റ്റ്യൻ, ജോൺസൺ, ബാബു, മനോജ്, അനീഷ്, സണ്ണി, ജയ്സൺ എന്നിവര്‍ പ്രസംഗിച്ചു.
റാണിപുരം: റാണിപുരം വനസംരക്ഷണസമിതിയുടെ നേതൃത്വത്തിൽ നടന്ന ഗാന്ധി ജയന്തിദിനാചരണം കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. രാഹുൽ ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് എസ്. മധുസൂദനൻ അധ്യക്ഷത വഹിച്ചു. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ബി. ശേഷപ്പ, സെന്റ് പയസ് ടെൻത് കോളജ് എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോ. അഖിൽ തോമസ്, കെസിവൈഎം പനത്തടി ഫോറോന പ്രസിഡന്റ് ഹൈനസ് ഏബ്രഹാം, ബീറ്റ് ഫോറസ്റ്റ് ഓഫീസർ എ.കെ. ശിഹാബുദ്ദീൻ, സെക്രട്ടറി ഡി. വിമൽ രാജ്, ടിറ്റോ വരകുകാലായിൽ എന്നിവർ പ്രസംഗിച്ചു. ട്രഷറർ എം.കെ. സുരേഷ് സ്വാഗതവും ബീറ്റ് ഫോറസ്റ്റ് ഓഫീസർ വി. വിനീത് നന്ദിയും പറഞ്ഞു.
ചിറ്റാരിക്കാല്‍: തോമാപുരം സെന്റ് തോമസ് സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെയും സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ ചിറ്റാരിക്കാൽ ജനമൈത്രി പോലീസിന്റെ സഹകരണത്തോടെ ഗാന്ധിജയന്തി ദിനത്തില്‍ ലഹരിവിരുദ്ധ റാലിയും ക്ലാസും നടത്തി. ഇൻസ്പെക്ടർ രാജീവൻ വലിയവളപ്പിൽ റാലി ഫ്ലാഗ് ഓഫ് ചെയ്തു. ലഹരി വിരുദ്ധ ക്ലാസിന് ജനമൈത്രി പോലീസ് ഓഫീസർ സഞ്ജയൻ നേതൃത്വം നല്കി.