ലോഗോ പ്രകാശനം ചെയ്തു
1458456
Wednesday, October 2, 2024 8:08 AM IST
ചിറ്റാരിക്കാൽ: ഒന്പതു മുതൽ 11 വരെ തീയതികളിൽ തോമാപുരം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന 66-ാമത് ചിറ്റാരിക്കാൽ ഉപജില്ല സ്കൂൾ ഒളിമ്പിക്സിന്റെ ലോഗോ പ്രകാശനം പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി നിർവഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗം ജോസ് കുത്തിയതോട്ടിൽ, ചിറ്റാരിക്കാൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.പി. രത്നാകരൻ, മുഖ്യാധ്യാപിക സിസ്റ്റർ കെ.എം. ലിനറ്റ്, പിടിഎ പ്രസിഡന്റ് ബിജു പുല്ലാട്ട് എന്നിവർ സംബന്ധിച്ചു. തുടർന്ന് വിദ്യാർഥികളുടെ ഫ്ലാഷ്മോബും നടന്നു.