പരിസരശുചീകരണം നടത്തി
1458455
Wednesday, October 2, 2024 8:08 AM IST
മാലോം: ഗാന്ധിജയന്തി ആഘോഷത്തോടനുബന്ധിച്ച് പരിസരശുചീകരണം നടത്തി വള്ളിക്കടവ് സെന്റ് സാവിയോ ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർഥികൾ. സ്കൂൾ പരിസരവും സ്കൂളിനടുത്തുള്ള വള്ളിക്കടവ് പോസ്റ്റ് ഓഫീസ് പരിസരവുമാണ് അധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാർഥികൾ ശുചിയാക്കിയത്. പ്രിൻസിപ്പൽ സിസ്റ്റർ ലിയ മരിയ അധ്യാപകരായ ലിജി, ദീപ, സ്കൂൾ ലീഡർമാരായ ജോൺ, ട്രീസ എന്നിവർ നേതൃത്വം നൽകി.