ഹൊസ്ദുർഗ് ഉപജില്ലാ കലോത്സവം : സംഘാടകസമിതി ഓഫീസ് തുറന്നു
1458671
Thursday, October 3, 2024 6:15 AM IST
മാലക്കല്ല്: 63-ാമത് ഹൊസ്ദുർഗ് ഉപജില്ലാ കലോത്സവത്തിന്റെ സംഘാടകസമിതി ഓഫീസ് മാലക്കല്ല് സെന്റ് മേരീസ് എയുപി സ്കൂളിൽ കള്ളാർ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. നാരായണൻ ഉദ്ഘാടനം ചെയ്തു.
ഹൊസ്ദുർഗ് വിദ്യാഭ്യാസ ഉപജില്ല ഓഫീസർ മിനി ജോസഫ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിയ ഷാജി, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ പി. ഗീത, പഞ്ചായത്തംഗങ്ങളായ മിനി ഫിലിപ്, ലീല ഗംഗാധരൻ, വി. സവിത, സണ്ണി ഓണശേരിൽ, ജോസ് പുതുശേരികാലായിൽ,
പനത്തടി പഞ്ചായത്തംഗം കെ.ജെ. ജയിംസ്, എച്ച്. വിഘ്നേശ്വര ഭട്ട്, സന്തോഷ് ജോസഫ്, അബ്ദുള്ള, മജീദ് കള്ളാർ, വിനയ മാത്യു, മുഖ്യാധ്യാപകൻ എം.എ. സജി എന്നിവർ പ്രസംഗിച്ചു.