ഭക്ഷ്യോത്പന്ന കിറ്റുകൾ നല്കി
1458907
Friday, October 4, 2024 6:52 AM IST
ചിറ്റാരിക്കാൽ: വോയിസ് ഓഫ് ചിറ്റാരിക്കാൽ വാട്സ്ആപ്പ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ ഈസ്റ്റ് എളേരി പഞ്ചായത്ത് പരിധിയിലെ പാവപ്പെട്ട വയോജനങ്ങൾക്കും കിടപ്പുരോഗികൾക്കുമായി ഭക്ഷ്യോത്പന്ന കിറ്റുകൾ വിതരണം ചെയ്തു.
ചിറ്റാരിക്കാൽ ജ്യോതിഭവൻ സ്പെഷൽ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ അനറ്റ് എസ്എബിഎസ് ആദ്യ കിറ്റുകൾ ഏറ്റുവാങ്ങി. സിസ്റ്റർ ജിസ് മരിയ എസ്എബിഎസ്, വോയിസ് ഓഫ് ചിറ്റാരിക്കാൽ വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിൻമാരായ ഷിജിത് തോമസ് കുഴുവേലിൽ, റോഷൻ എഴുത്തുപുരയ്ക്കൽ, ഡയസ് വലിയപറമ്പിൽ എന്നിവർ സംബന്ധിച്ചു.