മൊ​റാ​ഴ​യി​ൽ ക്ഷേ​ത്ര​ത്തി​ല്‍ ക​വ​ർ​ച്ച
Sunday, June 16, 2024 8:02 AM IST
ത​ളി​പ്പ​റ​മ്പ്: ക്ഷേ​ത്ര​ത്തി​ല്‍ മോ​ഷ​ണം, 50,000 രൂ​പ വി​ല​വ​രു​ന്ന സാ​ധ​ന​ങ്ങ​ള്‍ ന​ഷ്ട​പ്പെ​ട്ട​താ​യി പ​രാ​തി. മോ​റാ​ഴ മു​തു​വാ​നി​യി​ലെ കാ​ര്‍​ത്തി​യി​ല്‍ ഭ​ഗ​വ​തി​ക്ഷേ​ത്ര​ത്തി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. 12ന് ​വൈ​കു​ന്നേ​രം ആ​റി​നും 13ന് ​വൈ​കു​ന്നേ​രം അ​ഞ്ച​ര​യ്ക്കും ഇ​ട​യി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​തെ​ന്ന് ക്ഷേ​ത്ര ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് നി​രി​ച്ച​ന്‍ ദാ​മോ​ദ​ര​ന്‍ ത​ളി​പ്പ​റ​മ്പ് പോ​ലീ​സി​ല്‍ ന​ല്‍​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഓ​ടി​ന്‍റെ നി​ല​വി​ള​ക്ക്, പ​ടി​വി​ള​ക്ക്, തി​രു​വാ​യു​ധം, പ​രി​ച എ​ന്നി​വ​യാ​ണ് മോ​ഷ​ണം പോ​യ​തെ​ന്ന് പ​രാ​തി​യി​ൽ പോ​കു​ന്നു.