സ​ർ​ക്കാ​ർ കൈ​വി​ടി​ല്ലെ​ന്ന പ്ര​തീ​ക്ഷ​യി​ൽ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ
Saturday, August 3, 2024 5:20 AM IST
ക​ൽ​പ്പ​റ്റ: ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്തം വി​ത​ച്ച പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ട്ട അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ കേ​ര​ള സ​ർ​ക്കാ​ർ കൈ​വി​ടി​ല്ലെ​ന്ന പ്ര​തീ​ക്ഷ​യി​ൽ. ദു​രി​താ​ശ്വാ​സ ക്യാ​ന്പ് സ​ന്ദ​ർ​ശി​ച്ച നി​യ​മ​സ​ഭാ സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​ർ ആ​ശ​ങ്ക വേ​ണ്ടെ​ന്നും എ​ല്ലാം സ​ർ​ക്കാ​ർ നോ​ക്കു​മെ​ന്നും അ​റി​യി​ച്ച​താ​ണ് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ആ​ശ്വാ​സ​മാ​യ​ത്.

കോ​ട്ട​നാ​ട് ഗ​വ.​യു​പി സ്കൂ​ളി​ലെ ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ൽ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ​പ്പോ​ഴാ​ണ് സ്പീ​ക്ക​ർ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ധൈ​ര്യം പ​ക​ർ​ന്ന​ത്. ബി​ഹാ​ർ സ്വ​ദേ​ശി​ക​ളാ​യ 10 പേ​രാ​ണ് കോ​ട്ട​നാ​ട് സ്കൂ​ളി​ലെ ക്യാ​ന്പി​ൽ. ഇ​തി​ൽ അ​ഞ്ചു​പേ​ർ കു​ട്ടി​ക​ളാ​ണ്. സ്ത്രീ​ക​ളും പു​രു​ഷ​ൻ​മാ​രും കു​ട്ടി​ക​ളും അ​ട​ക്കം 251 പേ​രാ​ണ് കോ​ട്ട​നാ​ട് ക്യാ​ന്പി​ലു​ള്ള​ത്.


ഇ​തി​ൽ മു​ണ്ട​ക്കൈ​യി​ൽ​നി​ന്നു​ള്ള 20 പേ​രി​ൽ​പ്പെ​ട്ട​വ​രാ​ണ് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളും മ​ക്ക​ളും. ചൂ​ര​ൽ​മ​ല​യി​ൽ​നി​ന്നു​ള്ള​വ​രാ​ണ് 24 പേ​ർ. വെ​ള്ള​പ്പൊ​ക്ക​വും ചെ​റി​യ തോ​തി​ൽ മ​ണ്ണി​ടി​ച്ചി​ലും ഉ​ണ്ടാ​യ ആ​ന​ക്കാ​ട്, കു​ന്ന​ന്പ​റ്റ, പു​ഴ​മൂ​ല, ക​ല്ലു​മ​ല, കോ​ട്ട​നാ​ട്, മൂ​പ്പ​ൻ​കു​ന്ന്, കോ​ട്ട​വ​യ​ൽ, ചെ​ങ്കു​റ്റി പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​രാ​ണ് മ​റ്റു​ള്ള​വ​രെ​ന്ന് സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് ലി​സി മാ​ത്യു പ​റ​ഞ്ഞു.

കോ​ട്ട​നാ​ട് സ്കൂ​ളി​ലെ 11 ക്ലാ​സ് മു​റി​യി​ൽ എ​ട്ടി​ലും ദു​രി​ത​ബാ​ധി​ത​രെ പാ​ർ​പ്പി​ച്ചി​രി​ക്ക​യാ​ണ്. ക്യാ​ന്പി​ന് ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തി​ന് മ​റ്റു മു​റി​ക​ളും സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.