സഹകരണ മേഖലയുടെ വിശ്വാസ്യത സർക്കാർ വീണ്ടെടുക്കണം: ഐ.സി. ബാലകൃഷ്ണൻ എംഎൽഎ
1451977
Monday, September 9, 2024 8:23 AM IST
കൽപ്പറ്റ: സഹകരണ മേഖലയുടെ വിശ്വാസ്യത സർക്കാർ വീണ്ടെടുക്കണമെന്ന് ഐ.സി. ബാലകൃഷ്ണൻ എംഎൽഎ. കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ഇൻസ്പെക്ടേഴ്സ് ആൻഡ് ഓഡിറ്റേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സഹകരണ സ്ഥാപനങ്ങളിൽ ജീവനക്കാർക്ക് സുരക്ഷിതമായി ജോലി ചെയ്യുന്നതിന് സാഹചര്യം ഒരുക്കേണ്ടത് സർക്കാരിന്റെ ബാധ്യതയാണെന്ന് എംഎൽഎ പറഞ്ഞു. ജില്ലാ പ്രസിഡന്റ് പി.ജി. ദീപ അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ സി.പി. പ്രിയേഷ് അനുശോചന പ്രമേയം അവതരിപ്പിച്ചു. ഉരുൾപൊട്ടൽ ദുരന്തബാധിതർക്കർക്കു സഹായ വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ നിർവഹിച്ചു.
സംസ്ഥാന പ്രസിഡന്റ് പി.കെ. ജയകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. അസോസിയേഷൻ അംഗങ്ങളുടെ മക്കളിൽ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ജനറൽ സെക്രട്ടറി കെ.വി. ജയേഷ് അനുമോദിച്ചു. സിബു കുറുപ്പ്, നംഷീദ്, സി. ജിലേഷ്, വി.എൻ. ജയകൃഷ്ണൻ, സുവർണിനി, ശ്രിനു ടി. ലക്ഷ്മി, ജോണ്‍സ് ജോസഫ്, ധനേഷ് എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി പി.ജെ. പ്രോമിസണ്‍ സ്വാഗതവും ട്രഷറർ കെ.കെ. സദാനന്ദൻ നന്ദിയും പറഞ്ഞു.