കേണിച്ചിറ: വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗിന്റെ നേതൃത്വത്തിൽ വില്ലേജ് കവലയിൽ ബസിന്റെ മാതൃകയിൽ ബസ്സ്റ്റോപ്പ് നിർമിച്ചു. സംഗീത സംവിധാനം, കണ്ണാടി, ക്ലോക്ക്, സിസിടിവി കാമറ എന്നിവ ബസ്സ്റ്റോപ്പിന്റെ ഭാഗമാണ്.
കെവിവിഎസ് ജില്ലാ പ്രസിഡന്റ് ജോജിൻ ടി.ജോയി, പൂതാടി പഞ്ചായത്ത് പ്രസിഡന്റ് മിനി പ്രകാശൻ, സെക്രട്ടറി വി.ഡി. തോമസ്, കെവിവിഇഎസ് യൂത്ത് വിംഗ് ജില്ലാ സെക്രട്ടറി സന്തോഷ് എക്സൽ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. സുരേഷ് ബാബു, ബിൽജോ പുത്തുക്കാട്ട്, ശശി, ബർണാർഡ് പുത്തുക്കാട്ട്, അരുണ്‍ ആര്യകാന്തി, നൈജൽ ജോസ് തുടങ്ങിയവർ പങ്കെടുത്തു.