വൈത്തിരി താലൂക്ക് ഗവ.ആശുപത്രിയിൽ മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തി
1451579
Sunday, September 8, 2024 5:33 AM IST
കൽപ്പറ്റ: വൈത്തിരി താലൂക്ക് ഗവ.ആശുപത്രിയിൽ മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി നടത്തി. പ്രദേശവാസിയായ വയോധികനിലാണ് ശസ്ത്രക്രിയ നടത്തിയത്.
ഡോ.രാജഗോപാൽ, ഡോ.നിഖിൽ, ഡോ.സക്കീർ ഹുസൈൻ, ഡോ.സ്വാതി സുധൻ എന്നിവർ നേതൃത്വം നൽകി. മുട്ടുവേദനയ്ക്കു ഫലപ്രദമായ പ്ലേറ്റ്ലറ്റ് റിച്ച് പ്ലാസ്മ(പിആർപി) തെറാപ്പിയും ആശുപത്രിയിൽ ലഭ്യമാണ്.
ടി. സിദ്ദിഖ് എംഎൽഎ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, വൈസ് പ്രസിഡന്റ് കെ.കെ. അസ്മ, ജനപ്രതിനിധികളായ ജഷീർ പള്ളിവയൽ, അയിഷാബി, ഫൗസിയ, ഉഷാകുമാരി, എൽസി, എച്ച്എംസി അംഗങ്ങളായ വർഗീസ്,
ചിത്രകുമാർ, നാസർ എന്നിവർ ആശുപത്രിയിലെത്തി സർജറി ടീമിനെ അഭിനന്ദിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ.ഷിജിൻ ജോണ് ആളൂർ, നഴ്സിംഗ് സൂപ്രണ്ട് ആനിയമ്മ, തിയേറ്റർ ഇൻ ചാർജ് റംല തുടങ്ങിയവർ സന്നിഹിതരായിരുന്നു.