ആയുഷ് വയോജന മെഡിക്കൽ ക്യാന്പ് സംഘടിപ്പിച്ചു
1451978
Monday, September 9, 2024 8:23 AM IST
ചെന്നലോട്: കേരള സർക്കാർ ആയുഷ് ഹോമിയോപ്പതി വകുപ്പ്, നാഷണൽ ആയുഷ് മിഷൻ, തരിയോട് ഗ്രാമപഞ്ചായത്ത്, ഗവ. ഹോമിയോ ഡിസ്പെൻസറി തരിയോട് എന്നിവയുടെ ആഭിമുഖ്യത്തിൽ ചെന്നലോട് സെന്റ് സെബാസ്റ്റ്യൻസ് പാരിഷ് ഹാളിൽ ആയുഷ് വയോജന മെഡിക്കൽ ക്യാന്പ് സംഘടിപ്പിച്ചു.
തരിയോട് പഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പുഷ്പ മനോജ് അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ.കെ. സ്മിത ബോധവത്കരണ ക്ലാസെടുത്തു. 72 വയസിലും മാസ്റ്റേഴ്സ് നാഷണൽ ഇന്റർനാഷണൽ മത്സരങ്ങളിൽ പങ്കെടുത്തുകൊണ്ടിരിക്കുന്ന ചെന്നലോട് സ്വദേശി എൻ. മാത്യുവിനെ ചടങ്ങിൽ ആദരിച്ചു. ജിഎച്ഡി മെഡിക്കൽ ഓഫീസർ ഡോ.ബി. ശ്രീനാഥ് പദ്ധതി വിശദീകരണം നടത്തി.
പ്രമേഹ പരിശോധന, ബിഎംഐ, ബിപി പരിശോധന, ക്ലാസ്, ആഹാര ക്രമങ്ങൾ, യോഗ ക്ലാസ് തുടങ്ങിയവയും പരിപാടിയുടെ ഭാഗമായി നടന്നു. തരിയോട് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സൂന നവീൻ, ബീന റോബിൻസണ്, യോഗ ഇൻസ്ട്രക്ടർ ഡാലി ലൗലിൻ, സ്വപ്ന മാത്യു, ആശാവർക്കർമാർ, ആരോഗ്യപ്രവർത്തകർ തുടങ്ങിയവർ സംബന്ധിച്ചു. ഫാർമസിസ്റ്റ് കെ. രാധാകൃഷ്ണൻ നന്ദി പറഞ്ഞു.