ഓണക്കാലത്തെ മദ്യം, ലഹരിക്കടത്ത്: മിന്നൽ പരിശോധന നടത്തും
1451577
Sunday, September 8, 2024 5:33 AM IST
കൽപ്പറ്റ: ഓണക്കാലത്തെ മദ്യം, ലഹരി വസ്തു ഉത്പാദനവും വിൽപ്പനയും തടയുന്നതിനുള്ള സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി കൽപ്പറ്റ ബത്തേരി എക്സൈസ് സർക്കിൾ ഓഫീസുകളിൽനിന്നുള്ള ഉദ്യോഗസ്ഥർ പങ്കെടുത്ത പ്രത്യേക യോഗം നീലഗിരിയിലെ ചേരന്പാടി പോലീസ് സ്റ്റേഷനിൽ ചേർന്നു.
മദ്യം, ലഹരി വസ്തു ഉത്പാദനം, കടത്ത് എന്നിവയുമായി ബന്ധപ്പെട്ട വിവരം കൈമാറാനും കാക്കുണ്ടി, പാട്ടവയൽ, എരുമാട് ചെക്പോസ്റ്റുകളിൽ മിന്നൽ പരിശോധന നടത്താനും യോഗം തീരുമാനിച്ചു.