പെരിക്കല്ലൂരിൽ നാട്ടി ഉത്സവം നടത്തി
1451982
Monday, September 9, 2024 8:23 AM IST
പുൽപ്പള്ളി: പെരിക്കല്ലൂർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ് ഹരിതഭൂമി പദ്ധതിയുടെ ഭാഗമായി നാട്ടി ഉത്സവം നടത്തി. വിദ്യാർഥികളിൽ കാർഷിക പരിജ്ഞാനം വളർത്തി ഭക്ഷ്യസുരക്ഷയും പരിസ്ഥിതി സംരക്ഷണ ബോധവും സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നെൽക്കൃഷി ഇറക്കിയത്.
പിടിഎ ഭാരവാഹി ഷീജ സോണിയുടെ വയലിലാണ് കൃഷി. ആദ്യമായി കൃഷിയിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് നാട്ടി ഉത്സവം ആവേശകരമായ അനുഭവമായി. മുള്ളൻകൊല്ലി പഞ്ചായത്ത് അംഗം ജോസ് നെല്ലേടം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ജി.ജി. ഗിരീഷ്കുമാർ അധ്യക്ഷത വഹിച്ചു.
എസ്എംസി ചെയർമാൻ അബ്ദുൾ റസാഖ്, അധ്യാപകരായ വി.എസ്. രാമചന്ദ്രൻ, ബിന്ദു മോൾ, അമല ജോയി, സംഗീത, വിദ്യാർഥികളായ സ്നേഹ സോണി, ആൽഫ്രഡ്, മരിയ ഷിജു എന്നിവർ നേതൃത്വം നൽകി.