മീനങ്ങാടി ക്ഷീര സംഘം പാൽ ലിറ്ററിന് 1.25 രൂപ അധിക വില നൽകും
1451578
Sunday, September 8, 2024 5:33 AM IST
മീനങ്ങാടി: ക്ഷീര സംഘം 2023 ഏപ്രിൽ ഒന്നു മുതൽ 2024 മാർച്ച് 31 വരെ പാൽ നൽകിയ കർഷകർക്ക് ലിറ്ററിന് 1.25 രൂപ അധികവില നൽകും. എല്ലാ ക്ഷീര കർഷകർക്കുമായി ഏകദേശം 76 ലക്ഷം രൂപയാണ് അധിക വില ലഭ്യമാക്കുക.
2024 ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ അളന്ന പാൽ ലിറ്ററിനു രണ്ട് രൂപ പ്രകാരം മിൽമ പ്രഖ്യാപിച്ച അധിക വിലയും കർഷകർക്ക് ലഭിക്കും. സംഘം 2023-24 സാന്പത്തികവർഷം 61 ലക്ഷം ലിറ്റർ പാൽ സംഭരിച്ചതായി സംഘം പ്രസിഡന്റ് പി. ജയൻ, സെക്രട്ടറി കെ.ബി. മാത്യു എന്നിവർ പറഞ്ഞു. ഏകദേശം 27 കോടി രൂപ പാൽ വില നൽകി.