കെജിഒഎ മാർച്ചും ധർണയും നടത്തി
1451587
Sunday, September 8, 2024 5:35 AM IST
കൽപ്പറ്റ: കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ മാർച്ചും സിവിൽസ്റ്റേഷനു മുന്നിൽ ധർണയും നടത്തി. കേന്ദ്ര സർക്കാർ ജന-തൊഴിലാളി വിരുദ്ധ നയങ്ങൾ തിരുത്തുക, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, മുഴുവൻ ജീവനക്കാർക്കും നിർവചിത പെൻഷൻ അനുവദിക്കുക, വർഗീയതയെ ചെറുക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു പരിപാടി.
സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വി. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ.കെ.എസ്. സുനിൽ അധ്യക്ഷത വഹിച്ചു. എഫ്എസ്ഇടിഒ ജില്ലാ പ്രസിഡന്റ് ടി. രാജൻ, വനിതാ കമ്മിറ്റി കണ്‍വീനർ കെ. ശാന്ത, ജില്ലാ വൈസ് പ്രസിഡന്റ് പി.ഡി. അനിത എന്നിവർ പ്രസംഗിച്ചു.
ജില്ലാ സെക്രട്ടറി കെ.ജി. പദ്മകുമാർ സ്വാഗതവും ജോയിന്റ് സെക്രട്ടറി എൻ. മണിയൻ നന്ദിയും പറഞ്ഞു. പി. സന്തോഷ്കുമാർ, എൻ. അജിലേഷ്, കെ.പി. ഷബീർ, സി.ബി. ദീപ തുടങ്ങിയവർ നേതൃത്വം നൽകി.