ഓണം ഫെയർ: ജില്ലാതല ഉദ്ഘാടനം നടത്തി
1451580
Sunday, September 8, 2024 5:33 AM IST
സുൽത്താൻ ബത്തേരി: ഓണക്കാലത്തെ വിപണി ഇടപെടലിന്റെ ഭാഗമായി സിവിൽ സപ്ലൈസ് കോർപറേഷൻ(സപ്ലൈകോ)എല്ലാ നിയോജക മണ്ഡലങ്ങളിലും നടത്തുന്ന ഓണം ഫെയറിന്റെ ജില്ലാതല ഉദ്ഘാടനം ഐസക് സ്ക്വയറിൽ പട്ടികജാതി-വർഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ. കേളു നിർവഹിച്ചു. ഐ.സി. ബാലകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർമാൻ ടി.കെ. രമേശ് ആദ്യവിൽപന നടത്തി.
സപ്ലൈകോ റീജണൽ മാനേജർ ടി.സി. അനൂപ്, മുനിസിപ്പൽ വൈസ് ചെയർപേഴ്സണ് എൽസി പൗലോസ്, പി.ആർ. ജയപ്രകാശ്, സജി വർഗീസ്, അഡ്വ.സതീഷ് പുതിക്കാട്, സി.കെ. ആരിഫ്, കെ.ജെ. ദേവസ്യ, കെ.എ. സ്കറിയ, പി. പ്രഭാകരൻ നായർ, മൊയ്തു കുന്നുമ്മൽ, അഡ്വ.കെ.ടി. ജോർജ്, ടി.ജെ. ജയദേവ്, ഷൈൻ മാത്യു, ഇ.എസ്. ബെന്നി എന്നിവർ പ്രസംഗിച്ചു.