വയനാട് ജില്ലാ പഞ്ചായത്തിന് ദേശീയ പുരസ്കാരം
1451581
Sunday, September 8, 2024 5:33 AM IST
കൽപ്പറ്റ: ആന്ധ്രപ്രദേശിലെ തിരുപ്പതി അക്കാദമി ഓഫി ഗ്രാസ്റൂട്ട് സ്റ്റഡീസ് ആൻഡ് റിസർച്ച് ഓഫ് ഇന്ത്യ രാജ്യത്തെ മികച്ച ജില്ലാ പഞ്ചായത്തിനു നൽകുന്ന രാജീവ് ഗാന്ധി ദേശീയ പുരസ്കാരത്തിന് വയനാടിനെ തെരഞ്ഞെടുത്തു.
2023ൽ വിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കിയ പരിപാടികൾ, കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട ബോധവത്കരണം, കാർബണ്‍ എമിഷൻ റിപ്പോർട്ട് പ്രസിദ്ധീകരണം തുടങ്ങിയ കണക്കിലെടുത്താണ് ലോക്സഭാ മുൻ സെക്രട്ടറി ജനറൽ ഡോ. സുഭാഷ് സി. കാശ്യപ് ചെയർമാനായ ജൂറി വയനാട് ജില്ലാ പഞ്ചായത്തിനെ പുരസ്കാരത്തിനു തെരഞ്ഞെടുത്തത്.
പുരസ്കാരനേട്ടത്തിൽ സന്തോഷമുണ്ടെന്നും കൂട്ടായ പ്രവർത്തനത്തിന് ലഭിച്ച അംഗീകാരമാണിതെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ പറഞ്ഞു.