ഉരുൾപൊട്ടൽ: തൊഴിലാളി കുടുംബങ്ങൾക്ക് ഐഎൻടിയുസി സഹായധനം നൽകി
1451586
Sunday, September 8, 2024 5:35 AM IST
മേപ്പാടി: പുഞ്ചിരിമട്ടം ഉരുൾപൊട്ടൽ ദുരന്തബാധിത തൊഴിലാളികളിലെ ഐഎൻടിയുസി അംഗങ്ങളുടെ കുടുംബങ്ങൾക്ക് ജില്ലാ കമ്മിറ്റി സഹായധനം നൽകി. ദുരന്തമുഖത്ത് സന്നദ്ധ സേവനം നടത്തിയവരെ ആദരിച്ചു. സെന്റ് ജോസഫ്സ് ഹാളിൽ സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. ദുരന്തഭൂമിയിൽ സേവനം ചെയ്ത സന്നദ്ധ പ്രവർത്തകർ രാജ്യത്തിനു മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് പി.പി. ആലി അധ്യക്ഷത വഹിച്ചു.
ടി. സിദ്ദിഖ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. പി.ജെ. ജോയി, കെ.എൽ. പൗലോസ്, ടി.ജെ. ഐസക്, മനോജ് എടാനി, ബി. സുരേഷ് ബാബു, ടി.എ. റെജി, ഉമ്മർ കുണ്ടാട്ടിൽ, ഒ.വി. റോയ്, ഒ. ഭാസ്കരൻ, ഗിരീഷ് കൽപ്പറ്റ,
മോഹൻദാസ് കോട്ടക്കൊല്ലി, പി.എൻ. ശിവൻ, ജിനി തോമസ്, ശ്രീനിവാസൻ തൊവരിമല, കെ.എം. വർഗീസ്, നജീബ് പിണങ്ങോട്, താരീഖ് കടവൻ, സി.എ. അരുണ്‍ദേവ്, ജഷീർ പള്ളിവയൽ, അമൽ ജോയി, ഹർഷൽ കോന്നാടൻ, ഗൗതം ഗോകുൽദാസ് എന്നിവർ പ്രസംഗിച്ചു.